ഫുഡ്ക്രാഫ്റ്റ് കോഴ്സുകൾ പഠിക്കാം

സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിവിധ ഹോട്ടൽ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഒൻപതു മാസത്തെ പഠനവും മൂന്ന് മാസത്തെ ഹോട്ടൽ വ്യവസായ പരിശീലനവുമടക്കം ഒരു വർഷമാണ് കോഴ്‌സ്. വിജയകരമായി കോഴ്‌സ്‌ പൂർത്തിയാക്കിയാൽ പി.എസ്.സി അംഗീ കാരമുള്ള,കേരള സർക്കാർ സാങ്കേതിക വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള സ്റ്റാർ ഹോട്ടലുകൾ, വിമാന കമ്പനികൾ, വിനോദസഞ്ചാര കപ്പലുകൾ, റെയിൽവേ,വ്യവസായ സ്ഥാപനങ്ങൾ,കാറ്ററിങ് കമ്പനികൾ തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്.

പ്രോഗ്രാമുകൾ

  • ഫുഡ് പ്രൊഡക്ഷൻ
  • ബേക്കറി ആൻഡ് കൺഫെക്ഷനറി
  • ഹോട്ടൽ അക്കമഡേഷൻ ഓപറേഷൻ
  • ഫുഡ് ആൻഡ് ബിവറേജ് സർവിസ്ഫ്ര
  • ണ്ട് ഓഫിസ് ഓപറേഷൻ
  • കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ.

യോഗ്യത

  • പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചി രിക്കണം. ഏതു സ്ട്രീമുമാകാം.
  • നാലോ അതിലധികമോ ചാൻസെടുത്ത് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാൻ പറ്റില്ല.
  • പ്ലസ്‌ടു മാർക്ക് അടിസ്ഥാനമാക്കിയാണ് സെലക്ഷൻ.
  • പ്രായ പരിധിയില്ല.

ഫീസ്

  • 11300 രൂപയാണ് ട്യൂഷൻ ഫീസ്.
  • ലബോറോട്ടറി ഫീപ്രോഗ്രാമുകൾക്കനുസരിച്ച് 12150/23000 രൂപ വരും.
  • എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് സ്റ്റൈപ്പൻഡോടെ സൗജന്യമായി പഠിക്കാം.
  • ജനറൽ/ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥി കൾക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

സ്ഥാപനങ്ങളും ഫോൺ നമ്പറുകളും

  • തിരുവനന്തപുരം 0471 2728340
  • കൊല്ലം - 0474 2767635
  • കോട്ടയം -0481 2312504
  • ചേർത്തല - 0478 2817234
  • തൊടുപുഴ - 0486 2224601
  • കളമശ്ശേരി 0484 2558385
  • തൃശൂര് - 0487 2384253
  • പാലക്കാട് -0492 2256677
  • പെരിന്തൽമണ്ണ 0493 3295733
  • തിരൂർ - 0494 2430802
  • കോഴിക്കോട് -0495 2372131
  • കണ്ണൂർ -0497 2706904
  • ഉദുമ -04672236347

അപേക്ഷ

www.fcikerala.org വഴിയും അതത് സെന്റർ വഴി നേരിട്ടും ജൂൺ അഞ്ചിന് വൈ കീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ബന്ധ പ്പെട്ട രേഖകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഒന്നിലധികം സ്ഥാ പനങ്ങളിലേക്ക് താൽപര്യമുണ്ടെങ്കിൽ പ്രത്യേകം അപേക്ഷ നൽകണം. കുടുതൽ വിവരങ്ങൾക്ക് അതത് സ്ഥലങ്ങളിലെ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാം.

Comments

Popular posts from this blog

സഹകരണ ബാങ്കില്‍ ജോലി, ക്ലാര്‍ക്ക് ഉള്‍പ്പെടെ 200 ഒഴിവുകള്‍