സ്പോർട്സ് താരമാണോ? സിഐഎസ്എഫിൽ ഹെഡ്‌ കോൺസ്‌റ്റബിളാകാം;403 ഒഴിവ്, വനിതകൾക്കും അവസരം.

സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്‌എഫ്) 403 സ്‌പോർട്‌സ് ക്വോട്ട ഒഴിവുകളിലേക്ക് അപേക്ഷിക്കാം.ഹെഡ്‌ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്.ദേശീയ/സംസ്‌ഥാനതലത്തിൽ കഴിവു തെളിയിച്ച പുരുഷ/വനിത കായികതാരങ്ങൾക്കാണ് അവസരം.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 6.
  • വിദ്യാഭ്യാസ യോഗ്യത: പ്ലസ്‌ ടു ജയം/തത്തുല്യം.
  • പ്രായം: 18–23. 2025 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്.
  • ശമ്പളം: 25,500–81,100.

  • സ്‌പോർട്‌സ് യോഗ്യത: വ്യക്‌തിഗത/ടീം ഇനങ്ങളിൽ രാജ്യാന്തര ടൂർണമെന്റിൽ സീനിയർ/ജൂനിയർ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ സീനിയർ/ജൂനിയർ നാഷനൽ ഗെയിംസ്/ചാംപ്യൻഷിപ്പിൽ മെഡൽ വേണം അല്ലെങ്കിൽ നാഷനൽ ഗെയിംസ്/ചാംപ്യൻഷിപ്പിന്റെ സീനിയർ/ജൂനിയർ തലത്തിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചവരാകണം അല്ലെങ്കിൽ ദേശീയ ഇന്റർ യൂണിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ മെഡൽ വേണം അല്ലെങ്കിൽ ദേശീയ സ്‌കൂൾ ഗെയിംസ്/ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയവരാകണം. (2023 ജനുവരി 1–2025 ജൂൺ 6 കാലയളവിൽ നടന്ന മത്സരങ്ങളായിരിക്കണം).

  • ശാരീരിക യോഗ്യത: ഉയരം: പുരുഷൻ–167 സെ.മീ, നെഞ്ചളവ്: 81–86 സെ.മീ, സ്ത്രീ– 153 സെ.മീ, നെഞ്ചളവ്: ബാധകമല്ല.ശാരീരികയോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • അപേക്ഷാ ഫീസ്: 100 രൂപ. എസ്‌സി/എസ്ടി, വനിതകൾ എന്നിവർക്കു ഫീസില്ല.

  • ഒഴിവുള്ള സ്‌പോർട്‌സ് ഇനങ്ങൾ: വുഷു, തയ്ക്വാൻഡോ, കരാട്ടെ, പെഞ്ചക് സിലാട്ട്, ആർച്ചെറി, കയാക്കിങ്, കാനോയിങ്, റോയിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ജിംനാസ്റ്റിക്സ്, ഫെൻസിങ്,ഖോഖൊ, സ്വിമ്മിങ്, അക്വാറ്റിക്സ്, വോളിബോൾ

                          Notification Click Here
                         Apply Now Click Here

Comments

Popular posts from this blog