നഴ്‌സിംഗ്,അലൈഡ് ഹെൽത്ത് കോഴ്‌സുകൾ 
പ്രവേശനത്തിന് അപേക്ഷിക്കാം

                 ദ്രുതഗതിയിൽ വികസിച്ചു കൊണ്ടിരിക്കുന്ന മേഖലയായ ആരോഗ്യ സംരക്ഷണ രംഗത്ത് നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസസ് മേഖലയിൽ (പാരാമെഡിക്കൽ) പ്രവർത്തിച്ച് കൊണ്ടിരിക്കുന്നവർക്ക് നിർണായകമായ സ്ഥാനമാണുള്ളത്.രോഗീപരിചരണത്തിന്റെ നട്ടെല്ലായി വർത്തിക്കാനും രോഗികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്താനുമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് വൈവിധ്യമാർന്നതും ശ്രദ്ധേയവുമായ കരിയർ വഴികൾ മുന്നിലുണ്ട് എന്നതാണ് യാഥാർഥ്യം.ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മലയാളി പ്രൊഫഷണലുകൾ നിസ്തു‌ലമായ സംഭാവനകളാണ് ഈ മേഖലയിൽ അർപ്പിച്ചു കൊണ്ടിരിക്കുന്നത്.


സാധ്യതകൾ മനസ്സിലാക്കി തിരഞ്ഞെടുക്കാം

അലൈഡ് ഹെൽത്ത് മേഖലയിലെ പഠനാവസരങ്ങൾ മനസ്സിലാക്കി യുക്തമായ കോഴ്സുകൾ തിരഞ്ഞെടുക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്‌ടു സയൻസ് ഗ്രൂപ് എടുത്ത് പഠിച്ചവർക്കാണ് പാരാമെഡിക്കൽ കോഴ്‌സുകൾക് ചേരാനുള്ള യോഗ്യതയുള്ളത്, ബിരുദ,ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകൾ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതൽ അവസരങ്ങളിലെത്തിക്കുമെന്നോർക്കുക. എല്ലാ കോഴ്‌സുകൾക്കും ഒരേ തരത്തിലുള്ള തൊഴിൽ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴിൽ മേഖലയും സാധ്യതയും മനസ്സിലാക്കി വിവേകപൂർണമായ തീരുമാനമെടുക്കാൻ ശ്രദ്ധിക്കണം.സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ സാധ്യതകളുള്ള കോഴ്സുകളും ഹോസ്‌പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം,

എൽ.ബി.എസ് സെന്റർ വഴി ഇപ്പോൾ പ്രവേശനം നേടാവുന്ന ബിരുദ കോഴ്‌സുകൾ

1) ബി.എസ്.സി നഴ്സിങ്ങ്
2) ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി)
3) ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി
4) ബി.എസ്.സി ഒപ്റ്റോമെട്രി
5) ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (ബി.പി.ടി)
6) ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്‌പി ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എ സ്.എൽ.പി)
1) ബാച്ചിലർ ഓഫ് കാർഡിയോ വാസ്‌കുലാർ ടെ ക്നോളജി (ബി.സി.വി.ടി)
8) ബാച്ചിലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക് നോളജി
9) ബാച്ചിലർ ഓഫ് റേഡിയോ തെറാപ്പി ടെക്നോ
10) ബാച്ചിലർ ഓഫ് ഡയാലിസിസ് ടെക്നോളജി
11) ബാച്ചിലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി
12) ബാച്ചിലർ ഓഫ് ന്യൂറോ ടെക്നോളജി
13) ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോ ളജി
14) ബാച്ചിലർ ഓഫ് പ്രോ‌സ്മെറ്റിക്‌സ് ആൻഡ് ഓർത്തോടിക്സ് (ബിപിഒ)
15) ബിഎസ്.സി മെഡിക്കൽ ബയോകെമിസ്ട്രി

പ്രവേശനം എൽബിഎസ് വഴി: എൻട്രൻസില്ല

ബി.എസ്.സി നഴ്‌സിംഗ്,അലൈഡ് ഹെൽത്ത് സയൻസസ് ബിരുദ കോഴ് സുകളിലെ പ്രവേശനം നടത്തുന്നത് കേരള സർക്കാറിൻ്റെ നിയന്ത്രണത്തിലുള്ള ലാൽ ബഹദൂർ ശാസ്ത്രി സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ്.പ്രവേശന പരീക്ഷയില്ല. പ്രവേശനത്തിനായി https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ജൂൺ 7 വരെ അപേക്ഷ സമർപ്പിക്കാം.

അപേക്ഷാ ഫീസ് ഓൺലൈനായോ വെബ്സൈറ്റിൽ നിന്നും ഡൗൺൺലോഡ് ചെയ്‌ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയോ ജൂൺ നാലിനുള്ളിൽ അടക്കണം.

ആർക്കെല്ലാം അപേക്ഷിക്കാം

ബി.എ.എസ്.എൽ.പി, ബാച്ചിലർ ഓഫ് പ്രോസ്മെറ്റിക്‌സ് ആൻഡ് ഓർത്തോട്ടിക്സ് ഒഴികെയുള്ള കോഴ്‌സുകളിലെ പ്രവേശനത്തിന് പ്ലസ്‌ടു തലത്തിൽ ഫിസിക്സ്,കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.എ.എസ്.എൽ.പി കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി എന്നിവക്കൊപ്പം ബയോളജി/മാത്തമാറ്റിക്സ‌്/കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്ട്രോണിക്സ‌്/സൈക്കോളജി എന്നിവ യിൽ മൊത്തത്തിൽ 50% മാർക്ക് നേടി വിജയിച്ചിരിക്കണം. ബിപിഒ കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ്,ഇംഗ്ലീഷ് എന്നിവയിൽ മൊത്തത്തിൽ 50% മാർക്ക് നേ‌ടി പ്ലസ്‌ടു വിജയിച്ചിരിക്കണം.

പ്രവേശനം മാർക്ക് അടിസ്ഥാനത്തിൽ

ബി.എ.എസ്.എൽ.പി ബിപിഒ ഒഴികെയുള്ള കോഴ്‌സുകൾക്ക് പ്ലസ്സു രണ്ടാം വർഷ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ ലഭിച്ച മാർ ക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ചായിരിക്കും പ്രവേശനം ലഭിക്കുന്നത്. ബി.എ.എസ്.എൽ.പി കോഴ്‌സിന്റെ പ്രവേശനം ഫിസിക്സ് കെമിസ്ട്രി എന്നിവയോടൊപ്പം ബയോളജി/മാത്തമാറ്റിക്സ‌്/കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്‌സ്/ സൈക്കോളജി എന്നിവയിലൊന്നിൽ പ്ലസ്ടു രണ്ടാം വർഷ പരീക്ഷക്ക് ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും ആയിരിക്കും.ബിപിഒ കോഴ്‌സിൻ്റെ പ്രവേശനം ഫിസിക്സ്,കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയിൽ പ്ലസ്ട‌ു രണ്ടാം വർഷ പരീക്ഷയിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാ ക്കുന്ന റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും.ഓരോ കോഴ്സും ലഭ്യമായ സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിലുള്ള പ്രോസ്പെ‌ക്ടസിലുണ്ട്. സ്വാശ്രയ സ്ഥാപങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനം അതത് സ്ഥാപനങ്ങൾ നേരിട്ടാണ് നടത്തുന്നത്.

Apply now Click here


Comments

Popular posts from this blog

സഹകരണ ബാങ്കില്‍ ജോലി, ക്ലാര്‍ക്ക് ഉള്‍പ്പെടെ 200 ഒഴിവുകള്‍