അധ്യാപകരായി നാട്ടിൽ സെറ്റാകണോ? സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയാണ് സെറ്റ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 28ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബിഎഡുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ മാത്രം ബിരുദാനന്തര ബിരുദം മതി. ബിഎഡ് വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, എൽടിടിസി, ഡിഎൽഇഡി തുടങ്ങിയ ട്രെയിനിങ് കോഴ്സുകൾ വിജയിച്ചവരെയും പരിഗണിക്കും. എസ്സി/എസ്ടി, പിഡബ്ലിയുഡി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്.
ജനറൽ ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർ അപേക്ഷ ഫീസ് 1300 രൂപയും, എസ്‌സി/എസ്ടി/പിഡബ്ലിയുഡി വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈനായി അടയ്ക്കണം. പിഡബ്ലിയുഡി വിഭാഗക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം. എസ്‌സി/എസ്ടി വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, അതുപോലെ ഒബിസി നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29നും 2025 ജൂൺ 4നും ഇടയിൽ ലഭിച്ചതായിരിക്കണം) എന്നിവയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.lbscentre.kerala.gov.in സന്ദർശിക്കുക.
സെറ്റ് പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
- ഐബിഎസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lbscentre.kerala.gov.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘ന്യൂ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് – ജൂലൈ – 2025 – ഓൺലൈൻ രജിസ്‌ട്രേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- മൊബൈൽ നമ്പർ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. ശേഷം ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ഫോട്ടോ കൂടി അപ്ലോഡ് ചെയ്തുകൊടുക്കാം.
- ഇനി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
- ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Comments
Post a Comment