UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 494 ഒഴിവ്; സ്പെഷലിസ്റ്റ്, ട്രെയിനിങ് ഒഫിസർ, ഡ്രഗ് ഇൻസ്പെക്ടർ ഉൾപ്പെടെ അവസരം.

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 494 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പിൽ വിവിധ വിഭാഗങ്ങളിലായി സ്പെഷലിസ്റ്റ് ഗ്രേഡ് 3 തസ്തികയിൽ 161 ഒഴിവും കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പിനു കീഴിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ ഓപ്പറേഷൻസ് ഓഫിസർ തസ്തികയിൽ 121 ഒഴിവുമുണ്ട്. സ്കിൽ‌ ഡവലപ്മെന്റ് ആൻഡ് ഓൺട്രപ്രനർഷിപ് വകുപ്പിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനിങ് ഓഫിസർ തസ്തികയിൽ 94 ഒഴിവിലേക്കും അപേക്ഷിക്കാം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ (20 ഒഴിവ്), ആഭ്യന്തര വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (17), ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പിനു കീഴിൽ നാഷനൽ ടെസ്റ്റ് ഹൗസിൽ സയന്റിഫിക് ഓഫിസർ (12) എന്നീ തസ്തികകളിലാണ് മറ്റു മറ്റു പ്രധാന അവസരം.

  • www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
  • യോഗ്യത ഉൾപ്പെടെ വിവരങ്ങൾ www.upsc.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും.


Comments

Popular posts from this blog

സഹകരണ ബാങ്കില്‍ ജോലി, ക്ലാര്‍ക്ക് ഉള്‍പ്പെടെ 200 ഒഴിവുകള്‍