കാത്തിരിക്കുന്നു 35,000 ഒഴിവ്
എസ്എസ്‌സിയുടെ സുപ്രധാന പരീക്ഷകളെല്ലാം ഇക്കൊല്ലമുണ്ട്. മനസ്സിരുത്തി തയാറെടുത്താൽ കേന്ദ്ര ശമ്പളം കിട്ടുന്ന ജോലി കയ്യിലിരിക്കും.
കേന്ദ്ര സർക്കാർ സർവീസിൽ ജോലി തേടുന്നവർക്ക് വലിയ അവസരങ്ങളൊ രുക്കി സ്‌റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC) വിജ്‌ഞാപനങ്ങൾ വന്നുതുടങ്ങി.സിലക്ഷൻ ഗ്രേ ഡ്, ട്രാൻസ്ലേറ്റർ വിജ്‌ഞാപനങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. സ്‌സ്റ്റെനോഗ്രഫർ, കംബൈൻഡ് ഗ്രാജേറ്റ് ലെവൽ (CGL), കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSL), എംടിഎസ്, ജിഡി കോൺസ്‌റ്റബിൾ തുടങ്ങിയ പരീക്ഷകളും ഇക്കൊല്ലമുണ്ട്. ഇതെല്ലാം ചേരുമ്പോൾ കേന്ദ്ര സർവീസിൽ മുപ്പത്തി അയ്യായിരത്തിലേറെ ഒഴിവുകളാണു മുന്നിലുള്ളത്.
എസ്എസ്‌സി വഴി ഓരോ വർഷവും നടക്കുന്ന പ്രധാന പരീക്ഷകൾ ഇവയാണ
- SSC CGL-ബിരുദയോഗ്യതയുള്ളവർക്കായി
- SSC CHSL -പ്ലസ് ടൂ യോഗ്യതക്കാർക്ക്
- SSC MTS (Multi-Tasking Staff) -10 സായവർക്ക്
- SSC GD Constable-CAPF, NIA, SSF,Rifleman
- SSC CPO (Sub-Inspector in Delhi Police & CAPFS)
- SSC JE (Junior Engineer-Civil/Mechanical/Electrical)
- SSC Stenographer (Grade C & D)
- SSC Selection Post (Matriculation to Graduate level various posts)
SSC CGL
ബിരുദയോഗ്യതയുള്ളവർക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവൺമെൻ്റ് ജോലികൾ ലഭിക്കാൻ അവസരമൊരുക്കുന്ന പരീക്ഷയാണിത്.ആദായനികുതി വകുപ്പ്,സിബിഐ, വിദേശകാര്യം,പ്രതിരോധം,എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്,കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസ്.റെയിൽവേ ബോർഡ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കാണു നിയമനം.
2025ൽ പതിമൂവായിരത്തിലേറെ ഒഴിവ് ഈ വിഭാഗത്തിൽ പ്രതീക്ഷിക്കുന്നു.
പരീക്ഷാഘട്ടങ്ങൾ:
- Tier I (Preliminary-Online): General Intelligence & Reasoning (25 QUESTIONS). General Awareness (25 QUESTIONS). Quantitative Aptitude (25 QUESTIONS). English Comprehension (25 QUESTIONS). (മൊത്തം 200 മാർക്ക്, 60 മിനിറ്റ്)
- Tier II (Main Exam-Online & Skill Test): Quantitative Abilities, General Intelligence & Reasoning, English Language & Comprehension, General Studies, Statistics (ജെഎസ്‌ഒ പോസ്റ്റിനു മാത്രം).
- Document Verification
പ്രിലിംസിന് മാത്സിലെയും ഇംഗ്ലിഷിലെയും കൺസെപ്റ്റുകൾ കൃത്യമായി മനസ്സിലാക്കുന്നതു സുപ്രധാനമാണ്. ദിവസേന രണ്ടോ മൂന്നോ മാ തൃകാപരീക്ഷകൾ എഴുതി ശീലിക്കണം.
Selection Post Phase-XIII
വിജ്ഞാപനം വന്നതിൽ ഉൾപ്പെടുന്ന Selection Post Phase XIII, സ്ത്രീകൾക്കും SC/ST ഉദ്യോഗാർഥികൾക്കും വിജയ സാധ്യത കൂടു തലുള്ളതാണ്. നിലവിലുള്ള 365 നോട്ടിഫിക്കേ ഷനും പ്രത്യേക അപേക്ഷ സമർപ്പിക്കണം. ഫീസ് ഇളവ് ഇല്ലാത്തവർക്ക് മുഴുവൻ പോസ്‌റ്റിലേക്കും അപേക്ഷിക്കാൻ സാധിക്കാറില്ല. എന്നാൽ, സ്ത്രീകൾക്കും പട്ടികജാതി/വർഗ ഉദ്യോഗാർഥി കൾകും ഫീസ് സൗജന്യം ആയതിനാൽ മുഴുവൻ പോസ്റ്റിലേക്കും അപേക്ഷിക്കാവുന്നതാണ്.
ഓരോ തസ്‌തികയ്ക്കും പ്രത്യേക സിലബസ് ഇല്ല, സാധാരണ രീതിയിലുള്ള CBT (Computer Based Test) .
Comments
Post a Comment