ചിറകിനെ വിശ്വസിക്കൂ...
ഒരു കിളി മരച്ചില്ലയിൽ വന്നിരുന്നു. മരം പക്ഷിയോടു പറഞ്ഞു.
തൻ്റേടമുള്ളവരെല്ലാം ധിക്കാരികളല്ല. അവർക്കു സ്വന്തം കഴിവിൽ വിശ്വാസമുണ്ടാകും.അവർ അപായസാധ്യതകളെ ഭയപ്പെടില്ല. ഒരാൾ ആരെ വിശ്വസിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അയാളുടെ നിലവാരവും നിലനിൽപും.സ്വയം വിശ്വസിക്കാത്തവർക്ക് അന്യരുടെ വിദഗ്ധോപദേശങ്ങൾക്കും നാട്ടുനടപ്പുകൾക്കും അനുസരിച്ചു മാത്രം ജീവിക്കേണ്ടി വരും.തനിമ അനുസരിച്ചു ജീവിക്കുന്നതിനു വിഘാതമാകുന്ന ഒരു പ്രേരണയും ഉയരങ്ങളിലേക്കും ദൂരങ്ങളിലേക്കുമുള്ള യാത്രയ്ക്കു ഗുണകരമാകില്ല.
ഓരോ നിർദേശവും അത് നൽകുന്നവരുടെ അറിവിന്റെയും അനുഭവത്തിന്റെയും പരിധിക്കുള്ളിൽനിന്നു മാത്രമാകും. വിമാനം പറന്നുയരേണ്ടത് റൺവേയിൽ നിന്നാണ്;ഇടവഴികളിൽ നിന്നല്ല.സഹവാസം സഹാനുഭൂതിയുള്ളവരുടെ കൂടെയായാൽ താങ്ങും തണലും ലഭിക്കും. സമരമുഖം തുറക്കുന്നവരുടെ കൂടെയായാൽ വെയിലിനെ അതിജീവിക്കാനുള്ള കരുത്തു ലഭിക്കും.
Comments
Post a Comment