സദ്ഭാവന:വിത്ത് കുഴിച്ചിട്ടാൽ മുളയ്‌ക്കും; കഴിവുകൾ കുഴിച്ചിട്ടാൽ നശിക്കും....

CAREER CATALYST 22 JUNE 2025
പ്രസിദ്ധനായ ഇറ്റാലിയൻ ചിത്രകാരൻ റോസെറ്റിയെ ഒരു വയോധികൻ താൻ വരച്ച ചിത്രങ്ങൾ കാണിച്ച് അഭിപ്രായമാരാഞ്ഞു....., 
സാമാന്യം നല്ല ചിത്രങ്ങളായിരുന്നെങ്കിലും വിൽപനയ്‌ക്കുള്ള ഗുണമേന്മ അവയ്‌ക്കില്ല എന്ന് റോസെറ്റി അഭിപ്രായപ്പെട്ടു.... ഉടൻ അദ്ദേഹം ഒരു ചെറുപ്പക്കാരൻ വരച്ചതാണെന്ന് പറഞ്ഞു വേറെ കുറെ ചിത്രങ്ങൾ കാണിച്ചു.... റോസെറ്റി അവ നോക്കിയിട്ട് പറഞ്ഞു: 
        ‘‘ഇയാൾ പ്രതിഭാശാലിയാണ്. പരിശ്രമിച്ചാൽ മഹാനായ ചിത്രകാരനാകും....." 
 ആരാണ് ഈ ചെറുപ്പക്കാരനെന്ന് റോസെറ്റി ചോദിച്ചു.ആശ്ചര്യത്തോടെ വയോധികൻ പറഞ്ഞു:
         ‘‘ഞാൻ തന്നെയാണ് ഇവ വരച്ചത്. അൻപത് വർഷം മുമ്പാണെന്ന് മാത്രം. അന്ന് ആരും പ്രോത്സാഹനം നൽകാഞ്ഞതുകൊണ്ടു പിന്നെ വരച്ചില്ല. ഈയിടെയാണ് വീണ്ടും വരയ്‌ക്കാൻ തുടങ്ങിയത്......’’ 
 വിത്ത് കുഴിച്ചിട്ടാൽ മുളയ്‌ക്കും; കഴിവുകൾ കുഴിച്ചിട്ടാൽ നശിക്കും.... തിരിച്ചറിയലും തേച്ചുമിനുക്കലും തുടക്കത്തിൽതന്നെ സംഭവിക്കണം,ജീവിതസായാഹ്നത്തിലേക്കു നീട്ടിവയ്‌ക്കരുത്....പ്രോത്സാഹനം പ്രചോദനമാണ്.പക്ഷേ, പ്രവൃത്തികൾ പ്രോത്സാഹനത്തിൽ പ്രതിഷ്‌ഠിക്കരുത്.....നിരുത്സാഹപ്പെടുത്തലിൽ നിന്ന് തുടക്കം കണ്ടെത്തണം. പ്രതികരണമില്ലാത്തപ്പോഴും പ്രവർത്തനങ്ങൾ തുടരണം. ..പക്ഷി പാടുന്നത് പുറമേ നിന്ന് പ്രതികരണം ഉള്ളതുകൊണ്ടല്ല, ഉള്ളിൽ സംഗീതമുള്ളതുകൊണ്ടാണ്...... അനുമോദനങ്ങൾക്ക് വേണ്ടി കാത്തിരുന്നാൽ അത് ചിലപ്പോൾ ആയുസ്സിന് വിലപറയും.....  


Comments

Popular posts from this blog

സഹകരണ ബാങ്കില്‍ ജോലി, ക്ലാര്‍ക്ക് ഉള്‍പ്പെടെ 200 ഒഴിവുകള്‍