
സ്വയം മെനഞ്ഞ കൂടുകൾ... CAREER CATALYST ഒരു രാജകുമാരിക്ക് പിറന്നാൾ സമ്മാനമായി ലഭിച്ചത് വർണ്ണശോഭയുള്ളൊരു തത്തയെയാണ്. സ്വർണ്ണനൂലിൽ തീർത്തൊരു കൂടൊരുക്കി, അമൂല്യമായ ആഹാരവും നൽകി അവൾ തത്തയെ പൊന്നുപോലെ കാത്തു. എന്നാൽ, കൂട്ടിലെ സ്വർഗ്ഗത്തിൽ തത്തയുടെ മനസ്സ് സന്തോഷിച്ചില്ല; ചിറകുകൾ അനങ്ങാതെ, ശബ്ദമില്ലാതെ അത് മൗനമായി നിന്നു. ദിവസങ്ങൾ കടന്നുപോയി, രാജകുമാരിയുടെ നിസ്വാർത്ഥ സ്നേഹവും പരിചരണവും ആ മരവിച്ച ഹൃദയത്തിൽ പതിയെ ചലനങ്ങളുണ്ടാക്കി. ആഹാരം കൊത്തിത്തിന്നാനും, ഓരോ വാക്കായി മൊഴിയാനും തത്ത പഠിച്ചു. കാലം അവരെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റി. കരുതലിന്റെ തടവറ. ഒരുനാൾ, രാജകുമാരിക്ക് കടുത്ത അസുഖം പിടിപെട്ട് കിടപ്പിലായി. അപ്പോഴാണ് അവൾ കൂട്ടിലകപ്പെട്ട തത്തയുടെ ഏകാന്തത തിരിച്ചറിഞ്ഞത്. "ഇതിനെ തുറന്നുവിടൂ," അവൾ ദാസിയോട് കല്പിച്ചു. എന്നാൽ വിചിത്രമെന്നു പറയട്ടെ, കൂട്ടിൽ നിന്നോ മുറിയിൽ നിന്നോ പറന്നുയരാൻ തത്ത തയ്യാറായില്ല. സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്ക് പറന്നുയരാനുള്ള ചിറകുകൾക്ക് അത് മറന്നുപോയിരുന്നു. ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് കരുതലെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന പല ബന്ധങ്ങളും സാഹചര്യങ്ങള...