വളരുന്നവർ മുതിർന്നവരുടെ ഫോട്ടോകോപ്പികളല്ല...
അക്വേറിയം കാണാനെത്തിയ ബാലൻ അവിടത്തെ ജീവനക്കാരനോട് ചോദിച്ചു: ‘ഈ സ്രാവിന്റെ കുഞ്ഞിന് എത്ര വലുപ്പം വയ്ക്കും. എനിക്കും ഇതുപോലൊരു കുഞ്ഞിനെ വാങ്ങണമെന്നുണ്ട്.’
അയാൾ പറഞ്ഞു: ‘നീ സ്രാവിനെ ഇടുന്ന അക്വേറിയത്തിന്റെ വലുപ്പമനുസരിച്ചായിരിക്കും അതിന്റെ വളർച്ച.ചെറിയ സ്ഥലത്താണ് ഇടുന്നതെങ്കിൽ പത്ത് ഇഞ്ച് നീളം ഉണ്ടാകും.സമുദ്രത്തിലാണ് ഇടുന്നതെങ്കിൽ നമ്മെ വിഴുങ്ങാനുള്ള വലുപ്പംവയ്ക്കും.....’
ജനിക്കുന്ന ഇടത്തെക്കാൾ പ്രധാനമാണ് വളരുന്ന ഇടം.....
വേരോടാനും ചില്ല വിരിക്കാനുമുള്ള സ്വാതന്ത്ര്യം ജന്മാവകാശമായിത്തന്നെ ലഭിക്കേണ്ടതാണ്....വളർത്താനറിയാത്തവരുടെയും വളരാൻ അനുവദിക്കാത്തവരുടെയും കൂടെ ജീവിക്കേണ്ടിവന്നാൽ അനുയോജ്യമായ ബാല്യമോ വാർധക്യമോ പോലും ലഭിക്കില്ല.......വളർത്തുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്....വളരുന്നവർ മുതിർന്നവരുടെ ഫോട്ടോകോപ്പികളല്ല...വളർത്തുന്നവരുടെ ആഗ്രഹങ്ങളെക്കാൾ വളരുന്നവരുടെ ആഗ്രഹങ്ങൾക്കാണ് പ്രധാന്യം....അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നത് മാത്രമല്ല, അർഹതയുള്ള ജീവിതം സമ്മാനിക്കുന്നത് കൂടിയാണ് സംരക്ഷണം....ആരാണ് എന്നതല്ല, ആരായിത്തീരാം എന്നതാണ് പരിപാലനത്തേക്കാൾ പ്രസക്തം....
ചിറകിനടിയിൽ ഒളിപ്പിക്കുന്നതല്ല, ചിറകുകൾ നൽകുന്നതാണ് പ്രചോദനാത്മക പരിശീലനം

Comments
Post a Comment